
ദോഹ:ഖത്തർ സ്പോർട്സ് ഫോറിന്റെ ആഭിമുഖ്യത്തിൽ, ചരിത്രപ്രസിദ്ധമായ 'അൽ ഷഖബ്' വേദിയായി സംഘടിപ്പിച്ച 'ഗ്രീൻ റൺ 2026' (Green Run 2026) കായികമേള വിജയകരമായി സമാപിച്ചു. ഖത്തർ സുസ്ഥിരതാ വാരാചരണത്തിന്റെ ഭാഗമായി, പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും ലക്ഷ്യമിട്ടാണ് ഈ മഹാസംരംഭം അരങ്ങേറിയത്. പ്രശസ്ത വാഹന ബ്രാന്റായ 'മിനി'യും (MINI) 'അൽ ഫർദാൻ ഓട്ടോമോട്ടീവും' (Al Fardan Automobiles) കൈകോർത്തു. പരിസ്ഥിതി സൗഹൃദപരമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനവും, സമൂഹത്തിൽ ഹരിത ഊർ്ജത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള കുടുംബങ്ങളും കായികതാരങ്ങളും ഉൾപ്പെടെ നിരവധി പേർ 5, 10 കിലോമീറ്റർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.
പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള ചുവടുവെപ്പുകളും, ജനങ്ങളിൽ ആരോഗ്യബോധം വളർത്തുന്നതിലെ കൂട്ടായ്മയുടെ വിജയവുമാണ് ഈ കായികമേള അടയാളപ്പെടുത്തുന്നത്.










